അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആരംഭിച്ചു

കൊച്ചി: മാറമ്പള്ളി എം.ഇ.എസ് കോളജിലെ റിസര്‍ച്​ പ്രമോഷന്‍ കൗൺസലി‍ൻെറ ആഭിമുഖ്യത്തില്‍ ഒരാഴ്ചത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്‌ ഉദ്ഘാടനം ചെയ്​തു. പ്രിന്‍സിപ്പല്‍ ഡോ. പി.പി. മന്‍സൂര്‍ അലി, കോളജ് മാനേജ്​മെന്‍റ് സെക്രട്ടറി അബുൽ ഹസന്‍, ഐ.ക്യു.എ.സി. കോഓഡിനേറ്റര്‍ ഡോ. ജാസ്മിന്‍, സ്റ്റാഫ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ. ലീന സി. ശേഖര്‍, സെമിനാര്‍ ഓര്‍ഗനൈസിങ്​ സെക്രട്ടറി കെ.യു. ജസീന എന്നിവര്‍ സംസാരിച്ചു. ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്ത ശാസ്ത്രജ്ഞര്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.