മാളവനയിൽ വീടിന് തീപിടിച്ചു

പറവൂർ: പുത്തൻവേലിക്കര മാളവന ചേരാനല്ലൂർ ഷാജിയുടെ വീടിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക്​ 12.30നാണ് തീപിടിച്ചത്. വീടിന്‍റെ ഒരു മുറിക്കാണ് തീപിടിച്ചത്. ഈ മുറിയിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും ആധാർ കാർഡ് ഉൾപ്പെടെയുള്ള ചില രേഖകളും നശിച്ചു. വീട്ടുകാർക്ക് പരിക്കില്ല. ഫയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് തീയണച്ചത്. തീപിടിച്ചതിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.