തേനീച്ച ആക്രമണത്തിൽ തൊഴിലാളികൾക്ക്​ പരിക്ക്​

അയ്യമ്പുഴ: കാലടി പ്ലാന്‍റേഷന്‍ കല്ലാല എസ്റ്റേറ്റിലെ ബി ഡിവിഷനില്‍ തൊഴിലാളികള്‍ക്ക് നേരെ തേനീച്ചയുടെ ആക്രമണം. തൊഴിലാളികളായ ജോഷി ജോസഫ്, ബാബു മോഹനന്‍ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെന്‍സിങ്​ സ്ഥാപിക്കാൻ ബി ഡിവിഷനിലെ കുന്തിരി പ്രദേശത്ത് എത്തിയപ്പോഴാണ് തേനീച്ച ആക്രമണം. പരുന്തി‍ൻെറ ആക്രമണത്തിൽ തേനീച്ചയുടെ കൂടിളകിയതാണെന്ന്​ തൊഴിലാളികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.