എടവനക്കാട്: 'ഇസ്ലാം ആശയ സംവാദത്തിന്‍റെ സൗഹൃദനാളുകൾ' കാമ്പയിന്‍റെ ഭാഗമായി യുവജന സംഗമം നടത്തി. എസ്.ഐ.ഒയും സോളിഡാരിറ്റിയും സംയുക്തമായി എടവനക്കാട് കാരുണ്യഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം സോളിഡാരിറ്റി ആലപ്പുഴ ജില്ല സമിതി അംഗം അയ്യൂബ് വടുതല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സദറുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ലം, ജമാഅത്തെ ഇസ്ലാമി വൈപ്പിൻ ഏരിയ പ്രസിഡന്‍റ് പി.എ. അബ്ദുൽ ജലാൽ, പ്രോഗ്രാം കൺവീനർ ടി.എ. അമീർ എന്നിവർ സംസാരിച്ചു. Yuvajana samgamam എടവനക്കാട്ട് നടന്ന വിദ്യാർഥി യുവജനസംഗമം അയ്യൂബ് വടുതല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.