സിയാൽ അഗ്​നിരക്ഷാസേന: പുതിയ അംഗങ്ങളുടെ പാസിങ്ഔട്ട് പരേഡ് നടന്നു

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താനത്താവളത്തി​ൻെറ അഗ്​നിരക്ഷാസേനയിൽ (എ.ആർ.എഫ്.എഫ്-എയർപോർട്ട് ​െറസ്‌ക്യൂ ആൻഡ്​ ഫയർ ഫോഴ്‌സ്) പുതിയ അംഗങ്ങളുടെ പാസിങ്ഔട്ട് പരേഡ് നടന്നു. നാലുമാസത്തെ പരിശീലനം പൂർത്തിയാക്കിയ 13 ജൂനിയർ അസി. ട്രെയിനികളാണ് 105 അംഗ സിയാൽ എ.ആർ.എഫ്.എഫിൽ ഭാഗമായത്. ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവരെയാണ് സിയാൽ ഈ തസ്തികയിലേക്ക്​ വിവിധ പരീക്ഷകൾക്കുശേഷം ​െതരഞ്ഞെടുക്കാറുള്ളത്. വിമാനത്താവള അഗ്​നിരക്ഷാസേനയിൽ പ്രവർത്തിക്കണമെങ്കിൽ ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) അംഗീകരിച്ച സിലബസിലുള്ള തീവ്രപരിശീലന പരിപാടി പൂർത്തിയാക്കണം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലാണ് ഈ പരിശീലനം നടക്കുന്നത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പരിശീലനപദ്ധതി നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ സിയാലി​ൻെറ ഏവിയേഷൻ അക്കാദമി ഈ പരിശീലന പദ്ധതി ഏറ്റെടുക്കുകയും ഐകാവോ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. സിയാൽ അക്കാദമി ആദ്യമായാണ് പരിശീലന പദ്ധതി ഏറ്റെടുത്തത്. 2021 സെപ്റ്റംബറിൽ പരിശീലനം തുടങ്ങി. സിയാൽ അക്കാദമി പരിസരത്ത് നടന്ന പാസിങ്ഔട്ട് പരേഡിൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അഭിവാദ്യം സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.