പാവക്കുളത്ത് പകൽപൂരം

കൊച്ചി: പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തി​ൻെറ ഒമ്പതാം ദിനമായ ഞായറാഴ്​ച പകൽപൂരം നടന്നു. ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും കൊട്ടാരം സംഗീത് മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടന്നു. ആറാട്ടോടെ തിങ്കളാഴ്​ച സമാപിക്കും. ​ ഡോ. ജഗദംബികയെ വിശ്വഹിന്ദു പരിഷത്ത്​ സംസ്ഥാന ഉപാധ്യക്ഷ സരള എസ്. പണിക്കർ ആദരിച്ചു. പ്രസന്ന ബാഹുലേയൻ, ലത നന്ദകുമാർ, മിനി സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.