കുന്നുകര: കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. നഷ്ടപ്പെട്ടുപോയ നീരുറവകൾ വീണ്ടെടുക്കാൻ കഴിയണം. ഭൂഗർഭ ജലത്തിൻെറ നിലവിലെ ലഭ്യത എത്രയെന്ന് വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇറിഗേഷൻ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോടുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ വടക്കെ അടുവാശ്ശേരിയിൽ വനിത െറസിഡൻഷ്യൽ ട്രെയിനിങ് സൻെററിൻെറയും അംഗൻവാടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുന്നുകരയിലെ കുടിവെള്ള പദ്ധതിക്കായി സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി. ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.എ. അബ്ദുൽ ജബ്ബാർ, ഷിബി പുതുശ്ശേരി, സിജി വർഗീസ്, കവിത വി. ബാബു, സി.എം. വർഗീസ്, സി.കെ. കാസിം, യദു കൃഷ്ണൻ, പി.ജി. ഉണ്ണികൃഷ്ണൻ, എ.ബി. മനോഹരൻ, ജിജി സൈമൺ, മിനി പോളി, സുധ വിജയൻ, രമ്യ സുനിൽ, സെക്രട്ടറി ജയിൻ വർഗീസ് പാത്താടൻ, ഡി.എം.ഒ ജയശ്രീ, മെഡിക്കൽ ഓഫിസർ ഡോ. ടിൻറു എന്നിവർ സംസാരിച്ചു. EA ANKA 1 RAJEEV കുന്നുകര പഞ്ചായത്തിലെ വടക്കെ അടുവാശ്ശേരിയിൽ നിർമാണം പൂർത്തിയാക്കിയ വനിത െറസിഡൻഷ്യൽ ട്രെയിനിങ് സൻെറർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.