കടുങ്ങല്ലൂര്‍: ബഡ്സ് സ്കൂള്‍ പ്രവേശനോത്സവവും സ്കൂളിലെ ചവിട്ടി നിര്‍മാണ യൂനിറ്റ് ഉദ്ഘാടനവും ആദ്യവിൽപനയും പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍ നിര്‍വഹിച്ചു. ജില്ല കുടുംബശ്രീ മിഷന്‍ 2,46,600 രൂപ ചെലവഴിച്ചാണ് ബഡ്സ് സ്കൂളിലെ 38 കുട്ടികള്‍ക്കായി ചവിട്ടി നിര്‍മാണ യൂനിറ്റ് ആരംഭിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എ. അബൂബക്കര്‍, ട്രീസ മോളി, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. മുഹമ്മദ് അന്‍വര്‍, അംഗങ്ങളായ വി.കെ. ശിവന്‍, ടി.ബി. ജമാല്‍, കുടുംബശ്രീ ചെയര്‍പേഴ്സൻ ഷീന രജീഷ്, പി.ടി.എ പ്രസിഡൻറ് കെ.എ. അസീസ്, പ്രിന്‍സിപ്പൽ അനില തോമസ്, സി.വി. ശ്രീദേവി എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷൻea yas1 buds school കടുങ്ങല്ലൂര്‍ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ നിർമിച്ച ചവിട്ടിയുടെ ആദ്യവിൽപന പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.