ഫോക്​ലോര്‍ ഫിലിം ഫെസ്​റ്റ്​ ഇന്ന്​ മുതല്‍

വൈപ്പിന്‍: ഫോക്​ലോര്‍ ഫെസ്​റ്റി​ൻെറ ഭാഗമായ ഫിലിം ഫെസ്​റ്റിവല്‍ തിങ്കള്‍ മുതല്‍ ചെറായി സഹോദരന്‍ സ്മാരകമന്ദിരം ഹാളില്‍ നടക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ 23വരെ തുടരുന്ന മേളയില്‍ ഒമ്പതു സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമലാണ് ക്യൂറേറ്റര്‍. ഉച്ചക്ക്​ രണ്ടിന് ആദ്യസിനിമ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് വൈകീട്ട്​ 4.30ന്​ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ആദ്യദിനം രണ്ടു സിനിമ പ്രദര്‍ശനമുണ്ടാകും. മൂന്നുസിനിമ പ്രദര്‍ശിപ്പിക്കുന്ന ചൊവ്വാഴ്ച കമല്‍ മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.