കോവിഡ് ധനസഹായം: ക്യാമ്പ് ഇന്നും നാളെയും

പറവൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർ‍ക്ക് സർക്കാർ പ്രഖ്യാപിച്ച എക്സ്ഗ്രേഷ്യ ധനസഹായ വിതരണം വേഗത്തിലാക്കാൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ ​ൈവകീട്ട്​ അഞ്ചുവരെ താലൂക്ക് ഓഫിസിൽ ക്യാമ്പ്​ നടത്തും. ധനസഹായത്തിന് അപേക്ഷിക്കാത്തവർക്ക് അപേക്ഷ രജിസ്​റ്റർ ചെയ്യാനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മരിച്ചയാൾ കോവിഡ്മൂലമാണ്​ മരിച്ചതെന്ന് തെളിയിക്കുന്ന ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, അപേക്ഷക​ൻെറ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റിലേഷൻ സർട്ടിഫിക്കറ്റ്, മൊബൈൽ നമ്പർ എന്നിവ നൽകണം. അപേക്ഷയിൽ ചേർക്കുന്ന മൊബൈൽ നമ്പറുള്ള ഫോൺ ഒ.ടി.പി അറിയാൻ കൊണ്ടുവരണമെന്ന് തഹസിൽദാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.