പോക്സോ കേസ്​ പ്രതി മരിച്ചനിലയിൽ

തിരുവല്ല: പോക്സോ കേസിലെ പ്രതിയെ മേപ്രാലിൽ ആളൊഴിഞ്ഞ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പെരുന്ന കോമൻകേരി ചിറയിൽ വലിയപറമ്പിൽ വീട്ടിൽ രാജുവാണ്​ (45) മരിച്ചത്​. ഞായറാഴ്ച ഉച്ചയോടെയാണ്​ മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തന്നെ തേടി കണ്ണൂരിൽനിന്ന്​ ​െപാലീസ് എത്തുന്നതായ വിവരം ഞായറാഴ്​ച രാവിലെ രാജുവിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവല്ല പൊലീസ്​ ഇൻക്വസ്​റ്റ്​ നടപടി പൂർത്തീകരിച്ച്​ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.