ചാത്തനാട് പാലത്തി​െൻറ അപ്രോച്ച് റോഡ്​ നിര്‍മാണം ഉടൻ ആരംഭിക്കും -പ്രതിപക്ഷ നേതാവ്

ചാത്തനാട് പാലത്തി​ൻെറ അപ്രോച്ച് റോഡ്​ നിര്‍മാണം ഉടൻ ആരംഭിക്കും -പ്രതിപക്ഷ നേതാവ് പറവൂർ: ചാത്തനാട്-വലിയകടമക്കുടി പാലത്തി​ൻെറ അപ്രോച്ച് റോഡി​ൻെറ നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂമി വിട്ടുനൽകുന്ന രേഖകൾ സമർപ്പിച്ച ഏഴിക്കര വില്ലേജിലെ ഭൂവുടമകൾക്കുള്ള നഷ്​ടപരിഹാരത്തുക ഈ മാസംതന്നെ കൊടുക്കും. രേഖകൾ സമർപ്പിക്കാത്തവർക്ക് അത് ഏൽപിക്കുന്ന മുറക്ക്​ നൽകും. ചാത്തനാട് ഭാഗത്തെ നിർമാണപ്രവർത്തനങ്ങളാണ് ആദ്യം ആരംഭിക്കുന്നത്. തുടർന്ന് കടമക്കുടിയിലെ നിർമാണവും പൂർത്തിയാക്കും. പാലത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഇപ്പോൾ നൽകുന്ന പുനരധിവാസ പാക്കേജിനും നഷ്​ടപരിഹാരത്തുകക്കും പുറമെ മൂന്നു സൻെറ്​ ഭൂമികൂടി അനുവദിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യമായ നടപടി വേഗത്തിലാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. കലക്ടർ ജാഫർ മാലിക്കി​ൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസൻെറ്​, കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് മേരി വിൻസൻെറ്​ തുടങ്ങിയവർ പങ്കെടുത്തു. സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ പറവൂർ: ചാത്തനാട്-വലിയകടമക്കുടി പാലത്തി​ൻെറ പുനരധിവാസ പാക്കേജും നഷ്​ടപരിഹാരത്തുകയും കൊടുത്ത് പാലത്തി​ൻെറ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സാഹചര്യമെത്തിയപ്പോൾ സി.പി.എമ്മി​ൻെറ സമരം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഴിക്കര പഞ്ചായത്തിൽ വീടുവീടാന്തരം ഒപ്പുശേഖരണം നടത്തുന്ന സി.പി.എം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലാണ് സമരം നടത്തേണ്ടത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ ജിഡ കൗൺസിൽ പുനഃസംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത് രണ്ടര വർഷം കഴിഞ്ഞാണ് ഗോശ്രീ ഐലൻഡ്​ ഡെവലപ്മൻെറ്​ അതോറിറ്റി പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത് മുഖ്യമന്ത്രി ആകെ പങ്കെടുത്തത് ഒരു യോഗത്തിലും. എൽ.ഡി.എഫ് സർക്കാർ ജിഡയോടും ഈ ദ്വീപ് സമൂഹങ്ങളോടും അവിടത്തെ ജനങ്ങളോടും കാണിക്കുന്ന അവഗണനക്കെതിരെയാണ് പ്രതിഷേധം വേണ്ടതെന്നും സതീശൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.