പെരുമ്പാവൂര്‍: ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് നടത്തിയ ഏഴാംഘട്ട ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് കുന്നത്തുനാട് അസിസ്റ്റൻറ് രജിസ്ട്രാര്‍ കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ കരികുളം ഓഞ്ഞിലി പാടശേഖരത്താണ് കൃഷി ചെയ്യുന്നത്. ബാങ്ക് പ്രസിഡൻറ് ടി.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം പി.എം. ജിനീഷ് സ്വാഗതവും ടി.പി. ഷിബു, ഭരണസമിതി അംഗം ജോളി സാബു, അസിസ്റ്റൻറ് സെക്രട്ടറി മീന വര്‍ഗീസ്, ബാങ്ക് കൃഷി ഓഫിസര്‍ ഇ.ജെ. അഭിജിത് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 K. Sunil ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തില്‍ നടത്തിയ ഏഴാംഘട്ട ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് കുന്നത്തുനാട് അസിസ്റ്റൻറ് രജിസ്ട്രാര്‍ കെ. സുനില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.