മലയാറ്റൂര്‍: കാലടി ശ്രീശങ്കര പാലം സാങ്കേതിക പരിശോധനക്ക് അടച്ചതോടെ . റോഡിന് താങ്ങാവുന്നതിനും അപ്പുറം ഭാരമുള്ള വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇത് റോഡിനു കേടുപാടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങള്‍ മലയാറ്റൂര്‍-കോടനാട് പാലത്തിൻെറ ബലക്ഷയത്തിനും ഇടയാക്കും. ഇപ്പോള്‍ വലിയ തോതിെല പൊടിശല്യവുമുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ, കേബിളുകള്‍ ഇവയെല്ലാം പൊട്ടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞിരുന്നു. സംഭവങ്ങള്‍ നടന്നാല്‍ വാഹനങ്ങള്‍ പലതും നിര്‍ത്താതെ പോകുന്ന സ്ഥിതിയാണ്. കേബിളുകള്‍ പൊട്ടുന്നതിനാല്‍ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ദിേനന ഉണ്ടാകുന്നതെന്ന് കേബിള്‍ ടി.വി നടത്തിപ്പുകാരനായ മലയാറ്റൂര്‍ സ്വദേശി എം.എസ്. മണികണ്ഠന്‍ പറഞ്ഞു. അടിയന്തരമായി കണ്ടെയ്‌നര്‍പോലുള്ള വലിയ വാഹനങ്ങള്‍ മറ്റൊരു റോഡിലൂടെ തിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.