ഐക്യദാർഢ്യ ദിനാചരണത്തോടെ കൊച്ചിൻ കാർണിവൽ ആഘാഷങ്ങൾക്ക് തുടക്കമായി

മട്ടാഞ്ചേരി: ഒരു വർഷത്തെ ഇടവേളക്ക് ശേഷം കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് ഐക്യദാർഢ്യ ദിനാചരണത്തോടെ തുടക്കമായി . ഫോർട്ട്​കൊച്ചി സൻെറ്​. ഫ്രാൻസിസ് ദേവാലയ അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് പുഷ്പചക്രം സമർപ്പിച്ചു കൊണ്ടായിരുന്നു ദിനാചരണം. നഗരസഭക്ക് വേണ്ടി മേയർ എം. അനിൽ കുമാറാണ് ആദ്യമായി റീത്ത് സമർപ്പണം നടത്തിയത്. തുടർന്ന് സംസ്ഥാന സർക്കാറിനുവേണ്ടി സബ് കലക്ടർ പി. വിഷ്ണുരാജ്, നാഷനൽ എക്സ് സർവിസ് മെൻ കോഓഡിനേഷൻ കമ്മിറ്റിക്കുവേണ്ടി കെ.കെ. ശിവൻ, കാർണിവൽ കമ്മിറ്റിക്കു വേണ്ടി അഡ്വ. ജയ ജോളി, ടി.പി. ഫ്രാൻസിസ് (മദ്രാസ് റെജിമൻെറ്​), നാവിക സേനക്ക് വേണ്ടി ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ്​ ഓഫിസർ കമ്മഡോർ വി.ഇസഡ്. ജോബ് എന്നിവരും റീത്ത് സമർപ്പണം നടത്തി. കെ.എം. പ്രതാപൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1971ലെ ഇൻഡോ- പാക് യുദ്ധത്തിൽ പങ്കെടുത്ത പത്ത് സൈനികർക്ക് കമ്മഡോർ ജോബ് മെഡലുകൾ നൽകി ആദരിച്ചു. ഭീകരരുമായുള്ള എറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അനീഷ് തോമസി​ൻെറ പത്നി എമിലി ഈശോ,യുദ്ധത്തിൽ മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിച്ച ഡോ. ലാൽജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.