സൗഹൃദ സംവാദം ഇന്ന്

കോതമംഗലം: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ​േകാതമംഗലം ഏരിയ സംഘടിപ്പിക്കുന്ന സൗഹൃദസംവാദം തിങ്കളാഴ്ച വൈകീട്ട് നാലിന് അടിവാട് ടീ ആൻഡ്​ എം ഓഡിറ്റോറിയത്തിൽ നടക്കും. 'ഇസ്​ലാം വിമർശനത്തി​ൻെറ ഒളി അജണ്ടകൾ' തലക്കെട്ടിൽ നടക്കുന്ന സംവാദം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ് എം.എം. ശംസുദ്ദീൻ നദ്​വി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്​വി സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.