വൈപ്പിന്‍: ഒരിടവേളക്കുശേഷം വൈപ്പിന്‍കരയില്‍ രൂക്ഷമായ തെരുവുനായ്ശല്യം. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ എന്നിങ്ങനെ ആറ് പഞ്ചായത്തിലും തെരുവുനായ് ഭീഷണിമൂലം ആളുകൾക്ക് വഴിനടക്കാനാവാത്ത സാഹചര്യം. വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. പല കോണുകളിൽനിന്നും പരാതികൾ ഉയർന്നിട്ടും പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പൊതുനിരത്തുകളും കടവരാന്തകളും നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി. നിരവധി സന്ദര്‍ശകര്‍ എത്തുന്ന ചെറായി, മുനമ്പം, കുഴുപ്പിള്ളി, പുതുവൈപ്പ്, വളപ്പ് ബീച്ചുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സന്ദര്‍ശകര്‍ ഭയപ്പെട്ടാണ് ഇവിടേക്ക് എത്തുന്നത്. ചിലയിടങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ഇറങ്ങി വീടുകളിലെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നുണ്ട്. ഇടവഴികളിൽനിന്നും പ്രധാന റോഡിലേക്ക് ഓടിയിറങ്ങുന്ന നായ്ക്കൾ സ്കൂട്ടർ യാത്രക്കാർക്ക് പിറകെ ഓടി ആക്രമിക്കാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുന്നു. ഇവയെ വന്ധ്യംകരണം നടത്താനും പഞ്ചായത്തുകളോട് ഇതിനുള്ള ഫണ്ട് നീക്കിവെക്കാനും നിര്‍ദേശം വന്നെങ്കിലും പഞ്ചായത്തുകള്‍ ഇതിന് മുന്നിട്ടിറങ്ങുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. െറസിഡൻറ്സ് അസോസിയേഷനുകളും മൃഗസംരക്ഷണ വകുപ്പും ഓരോ പ്രദേശെത്തയും തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്താന്‍ മുന്നോട്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. Naya koottam : ചത്തങ്ങാട് വടക്കേക്കരയിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.