കൊച്ചി: സമുദ്ര ഇലക്‌ട്രോണിക്‌സ് ഗവേഷണരംഗത്ത് ഡി.ആർ.ഡി.ഒയുമായി കുസാറ്റിൻെറ സഹകരണം വലിയ നേട്ടങ്ങൾക്ക് വഴിതുറക്കുമെന്ന് കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പറഞ്ഞു. കുസാറ്റ് ഇലക്‌ട്രോണിക്‌സ് വകുപ്പ് കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രവും സി.എസ്.ഐ.ആറുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സിമ്പോസിയം 'സിംപോൾ 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിമ്പോസിയത്തിൻെറ പ്രബന്ധ സമാഹാരം ഡി.ആർ.ഡി.ഒ എയ്റോനോട്ടിക്കൽ സിസ്‌റ്റം ഡയറക്ടർ ഡോ. ടെസി തോമസ് പ്രകാശനം ചെയ്തു. മുഖ്യാതിഥി കേന്ദ്ര പ്രതിരോധവകുപ്പ് റിസർച് ആൻഡ് െഡവലപ്മൻെറ് സെക്രട്ടറി ഡോ. സതീഷ് റെഡ്‌ഡിക്ക് ബിപിൻ റാവത്തിൻെറ മരണത്തിൻെറ പശ്ചാത്തലത്തിൽ പങ്കെടുക്കാനായില്ല. സൗത്ത് നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആൻറണി ജോർജ്, കുസാറ്റ് ഇലക്‌ട്രോണിക്‌സ് വകുപ്പ് മേധാവി ഡോ. എം.എച്ച്. സുപ്രിയ, അരുൺ എ. ബാലകൃഷ്ണൻ, ഡോ. എസ്. നലേശ് തുടങ്ങിയവർ സംസാരിച്ചു. സിമ്പോസിയത്തിൻെറ ഭാഗമായി ലോകത്തെ പ്രമുഖ ഇലക്‌ട്രോണിക്‌സ് നിർമാതാക്കളായ സോണി പുറത്തിറക്കിയ ത്രീ ഡി സെൻസിങ് ആൻഡ് സ്േപഷ്യൽ ഡിസ്േപ്ലയുടെ പ്രദർശനം വെള്ളിയാഴ്ച ഉണ്ടാവും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. കണ്ണടയുടെ സഹായമില്ലാതെതന്നെ ത്രീ ഡി കാഴ്‌ചകൾ അനുഭവിച്ചറിയാം എന്നതാണ് ഈ നൂതന സാങ്കേതികവിദ്യയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.