മണപ്പാട്ടുചിറ കാടുപിടിച്ച് കിടക്കുന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മണപ്പാട്ടുചിറക്ക്​ സമീപം ഒടിഞ്ഞുവീണ മരം വെട്ടി മാറ്റിയിട്ടും ശിഖരങ്ങള്‍ കിടക്കുന്നതിനാല്‍ കാടുപിടിച്ച നിലയിലായി. ഒരു വര്‍ഷത്തിലേറെയായി ശിഖരങ്ങള്‍ കൂട്ടിയിട്ട് മാറ്റാതെ കിടക്കുകയാണ്. ഇഴജന്തുക്കളുടെ ആവാസ സ്ഥലമായി ഇവിടം മാറി. നിരവധി വിനോദ സഞ്ചാരികള്‍ ചിറ കാണാന്‍ വരുന്നുണ്ട്. കാടുപിടിച്ച് കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക്​ ഭയമാണ്. ചിത്രം: മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മണപ്പാട്ടുചിറയ്ക്ക് സമീപം മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞ് കാടുപിടിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.