എം.എഡ് സ്പോട്ട് അഡ്മിഷൻ ഇന്ന് കോട്ടയം: സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എം.എഡ് പ്രോഗ്രാമിൻെറ 2021- 23 ബാച്ചിൽ പ്രവേശനത്തിന് പൊതുവിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. സി.എ.ടി - 2021 പ്രോസ്‌പെക്ടസ് നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ പഠനവകുപ്പിൽ വ്യാഴാഴ്ച രാവിലെ 11 നകം നേരിട്ട് ഹാജരായി സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനത്തിന് പരിഗണിക്കും. എൻ.എസ്.എസ്/ എൻ.സി.സി/ എക്‌സ് സർവിസ് സർട്ടിഫിക്കറ്റുകൾ ഉള്ളവർ അവ ഹാജരാക്കണം. ബിരുദാനന്തര ബിരുദധാരികൾക്ക് മാർക്ക് അടിസ്ഥാനത്തിൽ ബോണസ് മാർക്കിനും അർഹതയുണ്ടായിരിക്കും. പ്രവേശനം ലഭിക്കുന്നവർ നിശ്ചിത സി.എ.ടി രജിസ്‌ട്രേഷൻ ഫീസ്, ട്യൂഷൻ ഫീസ്, സ്‌പെഷൽ ഫീസ് മുതലായവ ഇന്നുതന്നെ ഒടുക്കേണ്ടതാണ്. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാർഥികൾക്ക് ജാതി/ വരുമാന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും. റാങ്ക് ലിസ്റ്റ് സർവകലാശാലയുടെ കീഴിലുള്ള സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കോച്ചിങ് പ്രോഗ്രാമിൻെറ അടുത്ത ബാച്ചിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷഫലം 2021 ഏപ്രിലിൽ നടന്ന ഏഴാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം -സപ്ലിമൻെററി/ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 22 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 370 രൂപയും സൂക്ഷ്മ പരിശോധനക്ക് 160 രൂപയുമാണ് ഫീസ് അടക്കേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.