നെടുമ്പാശ്ശേരി: റേഡിയേഷനുള്ള വസ്തുക്കൾ കടത്തുന്നത് തടയാനുള്ള നെടുമ്പാശ്ശേരിയിലെ സുരക്ഷവിഭാഗത്തിൻെറ കാര്യശേഷി പരിശോധിക്കാൻ മോക്ഡിൽ നടത്തി. വിമാനത്താവളത്തിലെ കാർഗോയിൽനിന്ന് പരിശോധന കഴിഞ്ഞ് റേഡിയേഷനുള്ള വസ്തു ഒളിപ്പിച്ച വാഹനം കാർഗോ ഗേറ്റ് കടന്നപ്പോൾ അവിടുത്തെ സുരക്ഷസംവിധാനത്തിൽ ബീപ് ശബ്ദമുയർന്നു. ഉടൻ കാർഗോ ഗേറ്റിലെ സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. വാഹനം കാർഗോ കോംപ്ലക്സിലെ ഒറ്റപ്പെട്ട ഭാഗത്തേക്ക് മാറ്റിയിട്ടു. ഉടൻ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. സി.ഐ.എസ്.എഫിൻെറ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്ന സ്ക്വാഡ് എത്തി ഇത് നശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാസേനയും പാഞ്ഞെത്തി. വാഹനം ഓടിച്ച ഡ്രൈവെറയും വാഹനം തടഞ്ഞ ഉദ്യോഗസ്ഥെരയും ഉടൻ ആശുപത്രിയിലാക്കി. മോക്ഡ്രിൽ വിജയകരമായിരുെന്നന്ന് വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേനയിലെ സീനിയർ കമാൻഡൻറ് രേഖ നമ്പ്യാർ, സി.ഐ.എസ്.എഫ് െഡപ്യൂട്ടി കമാൻഡൻറ് എം.ജെ. പ്രേം, ജില്ല ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ഡോ.എം.യു. ശ്രീജ, സി. ദിനേശ് കുമാർ, പോൾ ജെ. കോച്ചേരി തുടങ്ങിയവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.