സൻെറ് സേവ്യേഴ്‌സ് വിമന്‍സ് കോളജിന് ഫോര്‍ സ്റ്റാര്‍ പദവി ആലുവ: സൻെറ് സേവ്യേഴ്‌സ് വിമന്‍സ് കോളജിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ ദേശീയ ഇന്നവേഷന്‍ റാങ്കിങില്‍ ഫോര്‍ സ്റ്റാര്‍ പദവി ലഭിച്ചു. സമാനമായ പ്രവര്‍ത്തനങ്ങളും നവീനമായ ആശയങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും നടപ്പാക്കാനുള്ള പിന്തുണയുടെ സംരംഭകത്വ വികസനം, ബൗദ്ധിക സ്വത്ത് സമാര്‍ജനം എന്നിവ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ സി. ശാലിനി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. സ്റ്റെല്ല എന്നിവര്‍ പറഞ്ഞു. ഇന്നവേഷന്‍ കൗണ്‍സിലിൻെറയും എ.ഐ.പി.ടിയുടെ ശിപാര്‍ശ പ്രകാരമുള്ള 'മൻെറര്‍' പദവിയും സേവ്യേഴ്‌സ് വിമന്‍സ് കോളജിന് ലഭിച്ചു. കോളജിലെ 18 അധ്യാപകരും ഇന്നവേഷന്‍ അംബാസഡര്‍ പദവിക്ക് അര്‍ഹരായി. കേരളത്തില്‍ മൂന്ന് കോളജുകള്‍ക്ക് മൻെറർ പദവി ലഭിച്ചിട്ടുണ്ടെങ്കിലും ഒരു ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന് ഈ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.