കെട്ടിടം പൊളിക്കുന്നത് ഹൈകോടതി തടഞ്ഞു

ആലുവ: ആലുവ മാർക്കറ്റ് റോഡിലെ ഗ്രാൻഡ് കവലയിലെ 85 വർഷം പഴക്കമുള്ള സ്വകാര്യ കെട്ടിടം പൊളിക്കുന്നത്​ ഹൈകോടതി താൽക്കാലികമായി തടഞ്ഞു. കെട്ടിടത്തിലെ പഴയ വ്യാപാരികളാണ്​ ഹരജി നൽകിയത്​. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ കലക്ടർ നഗരസഭ സെക്രട്ടറിക്കു നിർദേശം നൽകിയതിനെ തുടർന്നാണ് നവംബർ 23ന് പൊളിക്കൽ തുടങ്ങിയത്.  മൂന്നുനില കെട്ടിടത്തി​ൻെറ മുകൾ ഭാഗം ഏറക്കുറെ പൊളിച്ചു തീരാറായപ്പോഴാണ് നിരോധന ഉത്തരവ് വന്നത്. കെട്ടിടത്തി​ൻെറ താഴത്തെ നില പൊളിക്കാതെ തങ്ങൾക്ക് തിരികെ നൽകണമെന്നാണ് വ്യാപാരികൾ കോടതിയിൽ ആവശ്യപ്പെട്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.