ഈരാറ്റുപേട്ട: തീക്കോയി വെള്ളികുളം കരിമ്പൻകയത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം എഡ്വിൻ അലക്സിൻെറ മകൻ ഇ.ജി. അജിനാണ് (25) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കാൻ എത്തിയതായിരുന്നു. ശനിയാഴ്ച ഉച്ചക്ക് സുഹൃത്തുക്കളിൽ ഒരാളായ ബെന്നിൻെറ ബന്ധുവിൻെറ ഉടമസ്ഥതയിലുള്ള തീക്കോയി കാരികാടിലെ തോട്ടത്തിലെത്തിയ ഇവർ സമീപത്തെ കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുളിക്കുന്നതിനിടെ അജിൻ വെള്ളച്ചാട്ടത്തിൻെറ അടുത്തേക്ക് നീന്തി പോകുകയായിരുന്നു. ഇതിനിടെ, അജിൻ ആഴത്തിലേക്ക് മുങ്ങിപ്പോയി. ആൾത്താമസം ഇല്ലാത്ത പ്രദേശമാണിത്. കൂടെയുള്ള സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അംഗം പി.എസ്. രതീഷിൻെറ നേതൃത്വത്തിൽ മൃതദേഹം മുങ്ങിയെടുത്തു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനാണ് അജിൻ. സഹോദരൻ: എലിൻ. പടം അജിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.