സന്ദീപിൻെറ കൊലപാതകം: ആസൂത്രണം നടന്നത് ലോഡ്ജിൽ പത്തനംതിട്ട: സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിൻെറ െകാലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണം എന്തെന്നതിൽ അവ്യക്തത തുടരുന്നു. അതേസമയം കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്. തിരുവല്ലക്കടുത്ത്് കുറ്റപ്പുഴയിലെ ലോഡ്ജിൽ രണ്ട് ദിവസം തങ്ങിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ജിഷ്ണുവിന് സന്ദീപിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് കരുതുന്നത്. 'ജവാൻ' മദ്യം ഉണ്ടാക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജിഷ്ണുവിൻെറ അമ്മക്ക് ജോലി. സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തകനായ ജിഷ്ണുവിൻെറ അമ്മയുടെ ജോലി കളയിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതിൻെറ ൈവരാഗ്യമാണോ കൊലക്ക് പിന്നിലെന്നാണ് പരിശോധിക്കുന്നത്. എന്നാൽ, ഇങ്ങനെ ഒരു തർക്കമുള്ളതായി അറിയില്ലെന്നാണ് തിരുവല്ലയിലെ സി.പി.എം നേതാക്കൾ പറയുന്നത്. ജിഷ്ണു നേരത്തേ മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. മേഖലയിലുണ്ടാകുന്ന പല കേസുകളിലും ജിഷ്ണുവിനെ പ്രതിയാക്കാൻ സന്ദീപ് ശ്രമിച്ചിരുന്നതായി ചിലർ പറയുന്നു. പ്രതികളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യും. സി.പി.എം പ്രവർത്തകർ ഒത്തു ചേരാറുള്ളത് ചാത്തങ്കരിയിലെ പെട്ടിക്കടയിലാണ്. രണ്ട് ബൈക്കുകളിലായാണ് പ്രതികൾ സ്ഥലത്ത് എത്തിയതെന്ന് പെട്ടിക്കട വ്യാപാരി പറഞ്ഞു. സംഘം വെറുതെ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട് തൻെറ കടയിലെ ഒന്ന് രണ്ട് മിഠായി ഭരണികൾ തല്ലിപ്പൊട്ടിച്ചു. സന്ദീപിനും രാജേഷിനുമൊക്കെ നീ ഇവിടെ ഇരിക്കാൻ ഇടംനൽകുമല്ലേടാ എന്നും ചോദിച്ചു. എല്ലാവരുടെ ൈകയിലും ആയുധങ്ങളുണ്ടായിരുന്നു. വടിവാൾ അടക്കം ഷർട്ടിന് ഇടയിലൂടെ കാണാമായിരുന്നു. പിച്ചാത്തിക്കാണ് ഭരണികൾ തല്ലിപ്പൊട്ടിച്ചത്. കടമുക്കിൽ ഈസമയം നിരവധിപേർ നിൽപുണ്ടായിരുന്നു. എല്ലാവരും ഭയന്നുപോയി. ഇവർ സന്ദീപിനെ തിരക്കിയാണ് കടയിലെത്തിയതെന്ന് സംഭവശേഷമാണ് മനസ്സിലായതെന്നും വ്യാപാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.