മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ അമ്പലംപടിയില്‍ പട്ടികജാതി സാംസ്കാരിക നിലയത്തിൻെറ ചുറ്റുമതിലും കെട്ടിടത്തിൻെറ ഒരു ഭാഗവും സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് വഴിയൊരുക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം കൂടാതെ പൊളിച്ചുനീക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ അസി. മണ്ഡലം എക്സിക്യൂട്ടിവ് അംഗം വിന്‍സൻെറ് ഇല്ലിക്കല്‍, സാബു ജോസഫ്, ടി.എം. ജോയി, പഞ്ചായത്ത് അംഗം പി.പി. മത്തായി, ശാന്ത ബാബു, ടി.എം. കുര്യന്‍, പി.എം. മദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. വാളകം പഞ്ചായത്ത് ഓഫിസിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു Em Mvpa 7 cpm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.