കോതമംഗലം: ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കോതമംഗലം വിദ്യാഭ്യാസ ജില്ല കമ്മിറ്റി. കോടതി ഉത്തരവ് ലഭിച്ചിട്ടും അത് നടപ്പാക്കാതെ സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ എത്രയുംപെട്ടെന്ന് അനുവദിക്കണം. യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് പ്രദീപ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോസ് വാഴയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അജി കുര്യൻ, ജോസ് കുര്യാക്കോസ്, ജാഫി എം. എൽദോ, ജിജി ജോസഫ്, എൽദോ ബേബി, രേഖ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. കിസാൻസഭ മധുരവിതരണം നടത്തി കോതമംഗലം: കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷകവിരുദ്ധ ബില്ലുകൾ പാർലമൻെറിലും രാജ്യസഭയിലും പിൻവലിച്ചതിൽ സന്തോഷം പങ്കിട്ട് കിസാൻ സഭ മണ്ഡലം കമ്മിറ്റി മധുരം വിതരണം നടത്തി. ചർച്ചകൾ കൂടാതെ നടപ്പാക്കിയ ബില്ലുകൾ ചർച്ചകൾകൂടാതെ പിൻവലിച്ച മോദി ഇപ്പോഴും ഏകാധിപതിയായി തുടരുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മണ്ഡലം അസി. സെക്രട്ടറി പി.ടി. ബെന്നി പറഞ്ഞു. സി.പി.ഐ ജില്ല കൗൺസിൽ അംഗം എം.കെ. രാമചന്ദ്രൻ മധുരവിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, പ്രസിഡൻറ് എം.ഐ. കുര്യാക്കോസ്, ശാന്തമ്മ പയസ്സ്, നിതിൻ കുര്യൻ, പി.എ. മുഹമ്മദ്, ജോസ് സേവ്യർ, ഷാഹുൽ ഹമീദ്, ഒ.എം. ഹസ്സൻ, ടോമി ആൻറണി, എം.ജി. സാബു, എം.എസ്. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.