മോഷണക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ

മൂവാറ്റുപുഴ: മോഷണക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ പ്രതി ഏഴു വർഷത്തിനു ശേഷം പൊലീസ് പിടിയിലായി. ഇടുക്കി കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസാണ്​ (26) കല്ലൂർക്കാട് ​െപാലീസി​ൻെറ പിടിയിലായത്. 2014 ൽ കല്ലൂർക്കാട് നടന്ന മോഷണക്കേസിൽ കോടതി മൂന്ന് വർഷം ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങി മുങ്ങിയ ജിത്തു ബംഗളൂരിലും മറ്റും കഴിഞ്ഞ ശേഷം ആറുമാസം മുമ്പ് നാട്ടിൽ വന്ന് ഇടുക്കി തങ്കമണിയിലെ വനമേഖലയിൽ ഒളിവിൽ കഴിയുകയും തുടർന്ന് മേരിഗിരിയിൽ റിസോർട്ട് നടത്തിവരുകയുമായിരുന്നു. ഇവിടെ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്​റ്റ്​ ചെയ്തത്. പൊൻകുന്നത്ത് കഞ്ചാവുമായി ഇയാൾ നേര​േത്ത പിടിയിലായിട്ടുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്​റ്റേഷൻ അതിർത്തികളിൽ മോഷണം, വധശ്രമം, കഞ്ചാവുവിൽപന അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കല്ലൂർക്കാട് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ ടി.എം. സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിത്രം. ജിത്തു. Em Mvpa 3 jithu thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.