* പരാതിയിൽ 25 ദിവസം തുടർനടപടിയുണ്ടായില്ല * സ്റ്റേഷനിൽവെച്ച് സി.ഐ മോശമായി പെരുമാറിയിട്ടില്ല ആലുവ: ഭർത്താവിൻെറയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത മൂഫിയ പർവീൺ നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ആലുവ സി.ഐ ഗുരുതര വീഴ്ചവരുത്തിയതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പരാതി ഒക്ടോബർ 29ന് ആലുവ സി.ഐ സുധീറിന് കൈമാറിയെങ്കിലും ആത്മഹത്യചെയ്ത ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് സ്റ്റേഷനിൽവെച്ച് സി.ഐ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ് ഇതിലുള്ളത്. ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൻെറ റിപ്പോർട്ട് റൂറൽ എസ്.പി മുേഖന ഡി.ഐ.ജിക്ക് കൈമാറിയിരുന്നു. ഡി.ജി.പിയുടെ നിർേദശപ്രകാരം കഴിഞ്ഞ ദിവസം ഡി.ഐ.ജി ആലുവയിലുണ്ടായിരുന്നു. അദ്ദേഹം നേരിട്ടും അന്വേഷിച്ചു. റിപ്പോർട്ട് ഡി.ഐ.ജി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഡിവൈ.എസ്.പി കൈമാറിയ പരാതി തുടർനടപടിയെടുക്കാതെ സി.ഐ വെച്ചുതാമസിപ്പിക്കുകയായിരുന്നു. നവംബർ 18ന് മൂഫിയയെയും കുടുംബത്തെയും വിളിപ്പിച്ചെങ്കിലും അന്ന് എത്താനാവില്ലെന്ന് പെൺകുട്ടിയും കുടുംബവും അറിയിച്ചതിനാൽ 22ലേക്ക് ചർച്ച മാറ്റി. അന്നേ ദിവസം സ്റ്റേഷനിൽ ചർച്ച നടന്നപ്പോൾ സി.ഐ മോശമായി പെരുമാറിയെന്നാണ് യുവതി കുറിച്ചിരിക്കുന്നത്. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് യുവതി ആത്മഹത്യ ചെയ്ത അന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കേസെടുക്കുന്നതിലും അന്വേഷണത്തിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സി.ഐ അറിയിച്ചത്. സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹമാണ് വീഴ്ച വരുത്തിയതെന്നാണ് സി.ഐയുടെ നിലപാട്. അതേസമയം, സി.ഐയുടെ മുറിയിൽവെച്ച് യുവതി ഭർത്താവിനെ അടിച്ചപ്പോൾ ഇടപെട്ടതിനെയാണ് സി.ഐ മോശമായി പെരുമാറിയെന്ന രീതിയിൽ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ സംഭവത്തിന് ശേഷമുണ്ടായ ബഹളം നിയന്ത്രിക്കുന്നതിലും യുവതിയെ അനുനയിപ്പിക്കുന്നതിലും സി.ഐ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ അവസരോചിത ഇടപെടൽ സി.ഐയിൽനിന്ന് ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.