വക്കീൽ ഗുമസ്തൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: . മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ ശിവരാമ​ൻെറ മകൻ എം.എസ്. അനിൽകുമാറാണ്​ (ഓമനക്കുട്ടൻ -52) മരിച്ചത്. തിങ്കളാഴ്​ച രാവിലെ 11ഓടെ നാഗമ്പടം ബസ് സ്​റ്റാൻഡിലായിരുന്നു സംഭവം. മുമ്പ്​ വക്കീൽ ഗുമസ്തനായിരുന്ന അനിൽകുമാർ ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ ജോലിക്ക്​ പോയിരുന്നില്ല. സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും സന്ദർശിക്കാൻ തിങ്കളാഴ്​ച നാഗമ്പടത്ത് എത്തിയതായിരുന്നു. ഈ സമയം സ്​റ്റാൻഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ബീനാകുമാരി. മക്കൾ: അശ്വതി, കണ്ണൻ. മരുമകൻ: ഹരികുമാർ. KTD anilkumar എം.എസ്. അനിൽകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.