മാവേലിക്കര: മാവേലിക്കര-കൃഷ്ണപുരം സംസ്ഥാന പാതയില്‍ ആനയടിക്കാവ് ചെമ്പരത്തിമുക്കിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന വാത്തികുളം കിഴക്കടത്ത് ജലജര്‍ നിവാസില്‍ വിശ്വനാഥന്‍ ഉണ്ണിത്താൻെറയും ഷൈലജയുടെയും മകന്‍ അനന്തുവിശ്വനാഥന്‍ (വിഷ്ണു -27) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന പല്ലാരിമംഗലം കന്നിമേല്‍ തെക്കതില്‍ നന്ദു (22), കൊയ്പള്ളി കാരാഴ്മ കൈപ്പള്ളില്‍ പുത്തന്‍വീട്ടില്‍ അഭയ് രാജ് (22) എന്നിവർക്ക് പരിക്കേറ്റു. അഭയ്രാജിനെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റി. അരുണും നന്ദുവും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30നാണ് അപകടം. മാവേലിക്കരയില്‍നിന്ന് വരുകയായിരുന്ന ബൈക്ക് എതിരെ വന്ന സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച മൂന്നിനായിരുന്നു അനന്തുവിൻെറ മരണം. വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. APD anandhu അനന്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.