'മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കണം'

മട്ടാഞ്ചേരി: സംസ്ഥാനത്ത് പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവണമെന്ന് കേരള സോഷ്യലിസ്​റ്റ്​ യൂത്ത് ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്​ അനീഷ് ചേനക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.പി. സുസ്മിത അധ്യക്ഷത വഹിച്ചു. നിധിൻ നിലവെട്ടത്ത്, കെ.പി. കൃഷ്ണൻകുട്ടി, സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുസ്മിത (ജില്ല പ്രസി), നിധിൻ നിലവെട്ടത്ത് (സെക്ര). ചിത്രം. കേരള സോഷ്യലിസ്​റ്റ്​ യൂത്ത് ഫെഡറേഷൻ ജില്ല സമ്മേളനം സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.