കോതമംഗലം: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ഇരുമലപ്പടി ദ്വാരക ജങ്ഷനിൽനിന്ന് ആരംഭിച്ച പദയാത്രയുടെ ഫ്ലാഗ്ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അജീബ് ഇരമല്ലൂർ ക്യാപറ്റനായി നയിച്ച പദയാത്ര നെല്ലിക്കുഴി കവലയിൽ സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. അജീബ് ഇരമല്ലൂർ അധ്യക്ഷത വഹിച്ചു. എൽദോസ് രാജു സംസാരിച്ചു. EM KMGM 1 Youth യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.