പള്ളുരുത്തി: പ്രതികൂല സാഹചര്യങ്ങളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇരട്ട സഹോദരങ്ങളായ നാഥിലിനും സാദിലിനും പഠനസ്കോളർഷിപ്പുമായി കെ.എസ്.യു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. വീട്ടിൽ ടെലിവിഷൻ ഉണ്ടായിരുന്നില്ല. പിതാവിൻെറ മൊബൈൽ ഫോണിലാണ് ഇരുവരെയും കൂടാതെ ഇളയ സഹോദരനും ഓൺലൈൻ പഠനം നടത്തി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിജയം നേടിയത്. ഹൈബി ഈഡൻ എം.പി ഇരുവർക്കുമുള്ള സ്കോളർഷിപ് തുക ചിറക്കൽ കോളനിയിലെ വീട്ടിലെത്തി കൈമാറി. കെ.എസ്.യു സംസ്ഥാന കോഓഡിനേറ്റർ അഫാൻ റഹ്മാൻ, ആർ. ത്യാഗരാജൻ, തമ്പി സുബ്രഹ്മണ്യൻ, കൗൺസിലർ അഭിലാഷ് തോപ്പിൽ, പി.പി. ജേക്കബ്, പി.ജി. ഗോപിനാഥ്, ജോസി ചാണയിൽ, ജോസി ചാലയിൽ, ജെസീന്ത, ജൂഡ് തോപ്പുംപടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.