കൊച്ചി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻെറ ആഭിമുഖ്യത്തിൽ മാധ്യമ വിദ്യാർഥികൾക്കുള്ള 'യുവമാധ്യമ ക്യാമ്പ് - 2021' ഡിസംബറിൽ നടക്കും. ജില്ലയിൽനിന്ന് 15 പ്രതിനിധികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അഞ്ച് പേർക്ക് വീതം ക്യാമ്പിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ അതത് ജില്ല ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി നവംബർ 12. ഫോൺ: 0484 2428071, 6282173856 ജില്ലതല പ്രസംഗമത്സരം കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റുയുവകേന്ദ്ര സംഘടിപ്പിക്കുന്ന ദേശീയ പ്രസംഗമത്സരത്തിൻെറ ജില്ല തല മത്സരം നവംബര്‍ 25ന് രാവിലെ പത്ത് മുതല്‍കാക്കനാട് കലക്‌ടറേറ്റില്‍ നടക്കും. 18നും 29നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകള്‍ മാത്രമെ അനുവദിക്കുകയുള്ളു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15. ഫോൺ: 6282545463.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.