സ്മാർട്ട് ഫോൺ ടെക്നോളജി ക്ലാസിന് ഓഗ്മൻെറഡ് റിയാലിറ്റി കളമശ്ശേരി: സ്മാർട്ട് ഫോൺ അറ്റകുറ്റപ്പണി ക്ലാസുകൾ പ്രതീതി യാഥാർഥ്യ (ഓഗ്മൻെറഡ് റിയാലിറ്റി), സാങ്കൽപിക യാഥാർഥ്യ (വെർച്വൽ റിയാലിറ്റി) സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്ന ലോകത്തെ ആദ്യ മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനം കളമശ്ശേരിയിൽ. മലപ്പുറം ആസ്ഥാനമായ ബ്രിട്കോ ആൻഡ് ബ്രിഡ്കോയാണ് കളമശ്ശേരി ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ സ്ഥാപനം തുടങ്ങിയത്. എക്സ്.ആർ ഹൊറൈസൺ വെർച്വൽ സ്റ്റുഡിയോയിൽ വ്യവസായമന്ത്രി പി.രാജീവ് ക്ലാസ്റൂം ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിൻെറ കെ.ജി.സി.ഇ അംഗീകാരമുള്ള ബ്രിട്കോ ആൻഡ് ബ്രിഡ്കോ, കേന്ദ്രസർക്കാറിൻെറ മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മൻെറിന് കീഴിലുള്ള ടെലികോം സെക്ടർ സ്കിൽ കൗൺസിലിൻെറ കേരളത്തിൽനിന്നുള്ള ഏക അക്കാദമിക് പാർട്ണറാണ്.സ്ഥാപനത്തിൻെറ ഓൺലൈൻ കോഴ്സായ സ്മാർട്ട്ഫോൺ ഫൗണ്ടേഷൻ പ്രോഗ്രാമിൽ ചേരാൻ സ്കൂൾ വിദ്യാർഥികൾ പത്തും പ്ലസ് ടു വിദ്യാർഥികൾ ഇരുപതും കോളജ് വിദ്യാർഥികൾ മുപ്പതും ശതമാനം ഫീസ് അടച്ചാൽ മതി. മറ്റുള്ളവർക്ക് 50 ശതമാനം ഫീസിളവുണ്ട്. ഈ മാസം 11 വരെ പ്രവേശനം നേടുന്നവർക്കാണ് ഇളവ്. കളമശ്ശേരിയിൽ നടന്ന വാർത്തസമ്മേളനത്തിൽ ബ്രിട്കോ ആൻഡ് ബ്രിഡ്കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന, ചെയർമാൻ ഹംസ അഞ്ചുമുക്കിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ഫോൺ ടെക്നോളജി മാനേജിങ് ഡയറക്ടർ വി.പി.അബ്ദുല്ലക്കുട്ടി, ജനറൽ മാനേജർ രാകേഷ് ബി.മേനോൻ, സീനിയർ മാനേജർ (ടെക്നിക്കൽ) കെ.ശ്യാം പ്രതീഷ് എന്നിവർ പങ്കെടുത്തു. GEN KALA 1 STARTUP ഓഗ്മൻെറഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ അറ്റകുറ്റപ്പണി പഠിപ്പിക്കുന്ന ലോകത്തെ ആദ്യ സ്ഥാപനമായ മലപ്പുറം ആസ്ഥാനമായ ബ്രിട്കോ ആൻഡ് ബ്രിഡ്‌കോയുടെ എ.ആര്‍/വി.ആര്‍ ക്ലാസ്‌റൂം വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.