കൊച്ചി: ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച ഇടപ്പള്ളി ബൈപാസ് ഉപരോധത്തിൻെറ ഭാഗമായി പൊലീസ് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ്, വരാപ്പുഴ, ആലുവ ഭാഗങ്ങളിൽനിന്ന് വൈറ്റില, അരൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി ഗുഡ്സ് വാഹനങ്ങൾ കളമശ്ശേരി പ്രീമിയർ, എച്ച്.എം.ടി കവല വഴി സീപോർട്ട് -എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജങ്ഷൻ, തൃപ്പൂണിത്തറ എസ്.എൻ ജങ്ഷൻ, മരട് പേട്ട വഴി കുണ്ടന്നൂർ ജങ്ഷൻ വഴി യാത്ര ചെയ്യണം. ആലപ്പുഴ ഭാഗത്തുനിന്ന് ആലുവക്ക് പോകേണ്ട ഹെവി ഗുഡ്സ് വാഹനങ്ങൾ കുണ്ടന്നൂർ, മരട് പേട്ട വഴി തൃപ്പൂണിത്തറ എസ്.എൻ ജങ്ഷൻ, ഇരുമ്പനം ജങ്ഷൻ, സീപോർട്ട്-എയർപോർട്ട് റോഡ് വഴി എച്ച്.എം.ടി ജങ്ഷൻ കളമശ്ശേരി പ്രീമിയർ വഴി പോകണം. ആലുവ, ഇടപ്പള്ളി എന്നിവിടങ്ങളിൽനിന്ന് വൈറ്റില ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില റോഡിൻെറ പടിഞ്ഞാേറ ട്രാക്കിലൂടെ വൈറ്റില ഭാഗത്തേക്ക് പോകേണ്ടതാണ്. കൊച്ചി സിറ്റിയുടെ അകത്തേക്കും പുറത്തേക്കും സാധാരണ ഗതാഗതം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.