കരിയാട്: ജെൻഡർ റിസോഴ്സ് സൻെറർ വാരാഘോഷവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി സി.ഡി.എസ് ആഭിമുഖ്യത്തിൽ സാമൂഹികമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സിഅഗ്രി ന്യൂട്രി ഗാർഡൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശ്ശേരി നിർവഹിച്ചു. 15 വർഷം തുടർച്ചയായി സി.ഡി.എസ് അംഗങ്ങളായ എൽസി വർഗീസ്, ലീന അച്ചു എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി കുഞ്ഞുമോൻ ആദരിച്ചു. സി.ഡി.എസ് ചെയർേപഴ്സൻ ഷീല ബഹനാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി ജോർജ്, അസിസ്റ്റൻറ് സെക്രട്ടറി പി.എസ്. സുനിൽ, സെക്രട്ടറി പി.വി. ജെസി, സി.ഡി.എസ് വൈസ് പ്രസിഡൻറ് പി.പി. മിനി, കമ്യൂണിറ്റി കൗൺസിലർ ഡെയ്സി പോളി എന്നിവർ സംസാരിച്ചു. EA ANKA 1 CDS നെടുമ്പാശ്ശേരി സി.ഡി.എസ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹികമേള പഞ്ചായത്ത് പ്രസിഡൻറ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.