മൂവാറ്റുപുഴ: ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്നും സേവനവേതന വ്യവസ്ഥകളിൽ കാലോചിത മാറ്റം വരുത്തി ജീവിതഭദ്രത ഉറപ്പുവരുത്തണമെന്നും ലൈബ്രേറിയൻസ് യൂനിയൻ മൂവാറ്റുപുഴ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. യൂനിയൻ താലൂക്ക് പ്രസിഡൻറ് കെ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ ജോയൻറ് സെക്രട്ടറി പി.കെ. വിജയൻ, പി.ഒ. ജയൻ, കെ.ജി. ലാലു, വത്സല സോമൻ, ബിനി മുരളീധരൻ, റാണി സാബു, ജയ്സൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.