കിഴക്കമ്പലം: ബേക്കറിയില്‍നിന്ന് ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് അവണൂര്‍ ശ്രീവത്സത്തില്‍ പ്രസാദിനെയാണ് (32) കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ബേക്കറിയില്‍ ജോലിക്ക് കയറിയശേഷം എല്ലാവരുെടയും വിശ്വാസം ആര്‍ജിച്ച് അവിടെനിന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 13ന് കിഴക്കമ്പലത്തും ഇതുതന്നെയാണ് ചെയ്തത്. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രസാദിനെ റൂറല്‍ ജില്ല െപാലീസ് മേധാവി കെ. കാര്‍ത്തികിൻെറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘം പെരുമ്പാവൂര്‍ ഭാഗത്തുനിന്നാണ് പിടികൂടിയത്. പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് ആലുവയില്‍ വില്‍പന നടത്തിയതായി പ്രതി െപാലീസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയില്‍നിന്ന് കണ്ടെടുത്തു. 2005 മുതല്‍ തൃശൂര്‍ ഈസ്റ്റ്, ചാലക്കുടി, പേരാമംഗലം, തൃശൂര്‍ വെസ്റ്റ്, കോട്ടയം ഗാന്ധിനഗര്‍, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനുകളിലായി 16 മോഷണക്കേസ് ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. പടം. പ്രസാദ് ( prasad em palli 2) :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.