റോഡിൽ രൂപപ്പെട്ട കുഴി അപകടം സൃഷ്​ടിക്കുന്നു

കീഴ്മാട്: ആലുവ - പെരുമ്പാവൂർ ദേശസാത്​കൃത റോഡിൽ കുട്ടമശ്ശേരി ഹൈസ്കൂളിന് സമീപം രൂപപ്പെട്ട കുഴി അപകടം സൃഷ്​ടിക്കുന്നു. വെള്ളക്കെട്ടുള്ള ഈ ഭാഗത്ത് മഴ പെയ്താൽ കുഴി കാണാൻ കഴിയില്ല. ഇതുമൂലം നിരവധി വാഹനങ്ങൾ കുഴിയിൽ ചാടുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപെടുന്നത്. അപകടങ്ങൾ കൂടിയതോടെ കുഴിയിൽ നാട്ടുകാർ കല്ലുകൾ ഇട്ട് അടച്ചു. കുട്ടമശ്ശേരി കവലയിലും ഇത്തരത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ആലുവ മുതൽ ഈ റൂട്ടിൽ ചെറിയ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ക്യാപ്‌ഷൻ ആലുവ - പെരുമ്പാവൂർ ദേശസാത്​കൃത റോഡിൽ കുട്ടമശ്ശേരി ഗവ.ഹൈസ്കൂളിന് സമീപം രൂപം കൊണ്ട അപകടക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.