മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി . സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്ക ഭാഗമായി നടന്ന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയം മറന്ന് നിരവധിപേർ പങ്കാളികളായി. ക്ലാസ് റൂമുകൾ പെയിൻറടിച്ചു. െബഞ്ചും െഡസ്ക്കും മുറികളും കഴുകി സാനിറ്റൈസ് ചെയ്തു, വയറിങ് പ്ലംബിങ് അറ്റകുറ്റിപ്പണികളും നടത്തി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബേബി, വൈസ് പ്രസിഡൻറ് ബിന്ദു ജോർജ്, വാർഡ് മെംബർമാരായ ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം, സാബുജോൺ, യൂത്ത് കോൺഗ്രസ്--_കെ.എസ്.യു നേതാക്കളായ ജിക്കു താണിവീടൻ, ഹാബിൻ ഷാജി, ഷൈൻ ജെയ്സൺ പൊട്ടക്കൻ, റഫീഖ് മുഹമ്മദ്, ഷാഹിർ, അക്ഷയ്, സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളായ എം.എൻ. മുരളി, വി.എം. മോഹൻരാജ്, എം.കെ. അജി, അമൽ തിരുമേനി, സോനു ബേബി, വിജയ് കെ. ബേബി, ജിജോ കുര്യൻ, ആനന്ദ്, അസ്ലം അജി, അഖിൽനാഥ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ് മാസ്റ്റർ എ.എ. അജയൻ, അനിൽകുമാർ, സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി. അവിരാച്ചൻ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, സമീർ സിദ്ദീഖി തുടങ്ങിയവരും പങ്കെടുത്തു. ചിത്രം. മാറാടി സ്കൂൾ ശുചീകരിക്കുന്നു Em Mvpa 9 ടch ool
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.