പെരുമ്പാവൂർ: കേരള മുസ്‌ലിം മഹല്ല് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ സംഗമം പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി ടി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് അബുൽബുഷ്‌റ മൗലവി, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എം.കെ. ഹംസ, എം.പി. അബ്ദുൽഖാദർ, എം.യു. ഇബ്രാഹിം, വി.എ. പരീത്, മുഹമ്മദ്കുഞ്ഞ് ചമയം, എം.കെ. കുഞ്ഞോൽ, വി.സി. ശിവൻ, സി.എസ്. വെങ്കിടേശ്വരൻ, കെ.കെ. കർണൻ, ശ്രീശകുമാർ, വി.ജി. നാരായണൻ, ജന. കൺവീനർ കെ.എം.എസ്. മുഹമ്മദ്, ജനറൽ കോഓഡിനേറ്റർ അബ്ദുൽ റസാഖ്, ട്രഷറർ സലാം അമ്പാടൻ എന്നിവർ സംസാരിച്ചു. em pbvr 3 panakkad sayyid nasar abdul hayyu shihab thangal കേരള മുസ്‌ലിം മഹല്ല് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ സംഗമം കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.