പെരുമ്പാവൂര്‍: ദിവസങ്ങളായി മാലിന്യം നീക്കം നിലച്ചതോടെ നഗരം വൃത്തിഹീനമായി. റോഡിലും വൈദ്യുതി തൂണുകളുടെ ചുവട്ടിലും മാലിന്യക്കൂമ്പാരമാണ്. പ്രൈവറ്റ് ബസ്സ്റ്റാൻഡ്, യാത്രി നിവാസ്, കുട്ടന്‍പിള്ള റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും ചപ്പുചവറും ഭക്ഷ്യവസ്തുക്കളും കൂടിക്കിടക്കുന്നു. അസഹ്യമായ നാറ്റം മൂലം സ്ഥാപനങ്ങളില്‍ ഇരിക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ബസ് കാത്തുനില്‍ക്കുന്നവരും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും ഇതുമൂലം ദുരിതത്തിലാണ്. എല്ലാ ദിവസവും രാവിലെ നഗരത്തില്‍നിന്ന് മാലിന്യം നീക്കിയിരുന്നതാണ്. എന്നാല്‍, കുറച്ചുദിവസമായി ശുചീകരണ തൊഴിലാളികള്‍ എത്തുന്നില്ല. മാലിന്യം തള്ളാൻ സ്ഥലമില്ലാത്തതാണ് നീക്കം ചെയ്യല്‍ അവതാളത്തിലായതെന്നാണ് വിവരം. ബസ്സ്റ്റാൻഡ് റോഡിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന് മുന്നില്‍ കൂട്ടിയിരുന്നത് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് നീക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചവയാണ് ഇവിടെ കൂട്ടിയിരുന്നത്. ഞായറാഴ്ച അന്തര്‍ സംസ്ഥാനക്കാര്‍ നഗരത്തിലേക്ക് ഇറങ്ങിയതോടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം വര്‍ധിച്ചു. മാലിന്യം തള്ളാന്‍ സ്ഥിരമായ സംവിധാനമില്ലാത്തത് നഗരസഭ നേരിടുന്ന പ്രശ്നമാണ്. മാറിമാറിവന്ന ഭരണ സമിതികള്‍ ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും വിജയിച്ചില്ല. ജനവാസ മേഖലയില്‍ ലക്ഷങ്ങള്‍ മുടക്കി ഇതിനായി വാങ്ങിയ സ്ഥലം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വെറുതെ കിടക്കുകയാണ്. മുമ്പ് പുറമ്പോക്കിലും സ്വകാര്യ വ്യക്തികളുടെ പാടശേഖരങ്ങളിലും മാലിന്യം തള്ളിയിരുന്നത് വിവാദമായതോടെ നിര്‍ത്തി. em pbvr 1 waste പെരുമ്പാവൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ വൈദ്യുതി തൂണിനു ചുവട്ടിലെ മാലിന്യക്കൂമ്പാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.