തകര്‍ന്ന റോഡുകള്‍ നവീകരിക്കണം -എല്‍ദോ എബ്രഹാം

മൂവാറ്റുപുഴ: കാലംതെറ്റിയെത്തിയ കാലവര്‍ഷത്തെത്തുടര്‍ന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തില്‍ ഗതാഗത യോഗ്യമല്ലാതായ പൊതുമരാമത്ത് റോഡുകളും ഗ്രാമീണ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നതിന് അടിയന്തര സഹായം ലഭ്യമാക്കണമെന്നും റീബില്‍ഡ് കേരള, 2020-21 ബജറ്റ്, പൊതുമരാമത്ത് വകുപ്പ് അനുവദിച്ച റോഡുകളുടെ ഫണ്ട്, കേന്ദ്ര റോഡ് ഫണ്ട് ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാറി​ൻെറ കാലത്ത് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും എല്‍ദോ എബ്രഹാം സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടു. EM Mvpa 4 Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.