'നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാർ ഇടപെടണം'

കൊച്ചി: നോൺ ബാങ്കിങ് സ്ഥാപനങ്ങളായ നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാറിൻെറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന്​ നിധി കമ്പനീസ് അസോസിയേഷൻ കേരള (എൻ.സി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2019 ആഗസ്​റ്റിൽ കൊണ്ടുവന്ന എൻ.ഡി.എച്ച്4 നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കാരണം. പ്രാരംഭഘട്ടത്തിൽ അധികാരികളുടെ അശ്രദ്ധകൊണ്ടുകൂടി കമ്പനികൾക്ക് പറ്റിയ വീഴ്ചകളുടെ പേരിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്​ കീഴിലെ കമ്പനികാര്യ വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചുവരുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ. പാലത്തിങ്കൽ, വൈസ്‌ പ്രസിഡൻറുമാരായ എം.വി. മോഹനൻ, ഇ.എ. ജോസഫ്‌, ജനറൽ സെക്രട്ടറി എൻ. ആർ. ബാഹുലേയൻ, സെക്രട്ടറി എ.എ. സലേഷ്, ട്രഷറർ ഡോ. എം.ജെ. ജോജോ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.