കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ജനപ്രതിനിധികളായവരെ ആദരിച്ചു. ജനകീയാസൂത്രണത്തിൻെറ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആദരിച്ചത്. ഇതിനിടയില്‍ മരണപ്പെട്ട അംഗങ്ങളുടെ ബന്ധുക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിസമോള്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ജോമി തെക്കേക്കര, ജയിംസ് കോറേമ്പല്, സാലി ഐപ്പ്, ഡയാന നോബി, ആനിസ് ഫ്രാന്‍സീസ്, അനു വിജയനാഥ്, കെ.കെ. ഗോപി, ടി.കെ. കുഞ്ഞുമോന്‍, പി.എം. കണ്ണന്‍, ലിസ്സി ജോസഫ്, ബി.ഡി.ഒ കെ.എച്ച്. നാസര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.