കോതമംഗലം: മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർത്തോമ ചെറിയ പള്ളിയിൽ ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർത്തോമ ചെറിയപള്ളിയങ്കണത്തിൽ അവരവർ വന്ന വാഹനങ്ങളിൽ തന്നെ ഇരുന്ന് കൊവീഷീൽഡ് വാക്സിൻ എടുക്കുന്നതിനുള്ള ക്രമീകരണമാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ എടുക്കാൻ വരുന്നവർ ആധാർകാർഡും, ആധാർ കാർഡ് നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്.18 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാവർക്കും സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. . ഫോൺ: 8111910022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.