APD prakashan പ്രകാശൻ തകഴി: മുൻ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവും തകഴി മുൻ പഞ്ചായത്ത് അംഗവുമായ കെ. പ്രകാശൻ (60) നിര്യാതനായി. കോവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും സി.പി.എം തകഴി ഏരിയ സെക്രട്ടറിയുമാണ്. കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ വൈസ് പ്രസിഡൻറ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ പ്രസിഡൻറ്, സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ പ്രകാശൻ ഡി.വൈ.എഫ്.ഐ, കർഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ. ശശാങ്കൻ, കെ. ധനപാലൻ, കെ. മന്മഥൻ, വിജയമ്മ, രത്നമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.