മട്ടാഞ്ചേരി: ഇന്ത്യൻ ഹോക്കി പ്രതാപത്തിലേക്കുള്ള തിരിച്ചുപോകലിൻെറ പാതയിലാണെന്നും അതിനുള്ള മാറ്റങ്ങൾക്ക് തുടക്കംകുറിെച്ചന്നും മുതിർന്ന പരിശീലകനും തിരുകൊച്ചി, കേരള സംസ്ഥാന ഹോക്കി ടീമുകളുടെ ക്യാപ്റ്റനുമായിരുന്ന റൂഫസ് ഡിസൂസ. പി.ആർ. ശ്രീജേഷിൻെറ നേതൃത്വത്തിലെ ഇന്ത്യൻ ടീമിൻെറ വെങ്കല നേട്ടത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ കായിക ഇനമായി ഹോക്കിയെ അംഗീകരിച്ചതുതന്നെ ഇന്ത്യ പുലർത്തുന്ന മികവ് കണക്കിലെടുത്താണ്. എന്നാൽ, ഹോക്കി നമ്മിൽനിന്ന് അകന്നുപോയി. പുതിയ തിരിച്ചുവരവ് ഒളിമ്പിക്സിലെ വിജയത്തിലൂടെ സാധ്യമാണ്. ആദ്യഘട്ടത്തിൽ പുറത്താകുമെന്ന് കരുതിയിരുന്ന ടീമാണ് മികച്ച ഒത്തൊരുമയിലുള്ള കളി പുറത്തെടുത്ത് മുന്നേറിയത്. സെമിയിലെ തോൽവി നിർഭാഗ്യം കൊണ്ടായിരുെന്നന്ന് പറയാതെവയ്യ. ശ്രീജേഷിൻെറ സേവുകൾ ഇന്ത്യൻ വിജയത്തിൻെറ നെടുംതൂണായി മാറുകയും ചെയ്തു. ഈ വിജയം വനിത ടീമിനും പ്രചോദനമാണ്. ഇന്ത്യൻ വിജയം നിലനിർത്താനും കൂടുതൽ മികവിലേക്ക് ഉയരാനും വേണ്ടസൗകര്യം ഒരുക്കാൻ ദേശീയ ഫെഡറേഷനും സർക്കാറും ഉണരണമെന്നും ഫിറ്റ് ഇന്ത്യ അവാർഡ് ജേതാവുകൂടിയായ റൂഫസ് ഡിസൂസ പറഞ്ഞു. ഒളിമ്പ്യൻ ദിനേശ് ഷേണായി അടക്കമുള്ള നിരവധി താരങ്ങളുടെ പരിശീലകൻ കൂടിയാണ് ഡിസൂസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.